സ്റ്റാലിന്‍ തന്നെ നേതാവെന്ന് ഒടുവില്‍ അഴഗിരി സമ്മതിച്ചു
ചെന്നൈ: ഡി.എം.കെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുംമുമ്പ് തന്റെ അനുജന്‍ കൂടിയായ എം.കെ സ്റ്റാലിനെതിരേ ചന്ദ്രഹാസമിളക്കിയ അഴഗിരി ഇപ്പോള്‍ പുലിയില്‍നിന്നു പൂച്ചയായി.
ഡി.എം.കെയുടെ സര്‍വാധിപതിയായി സ്റ്റാലിനെ അംഗീകരിക്കുന്നുവെന്നും തനിക്കു പാര്‍ട്ടിയിലേയ്ക്കു തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്നും അഴഗിരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടിക്കു കളങ്കമുണ്ടാക്കിയെന്ന പേരില്‍ നാലുവര്‍ഷം മുമ്പ് പിതാവായ എം. കരുണാനിധി തന്നെയാണ് അഴഗിരിയെ ഡി.എം.കെയില്‍ നിന്നു പുറത്താക്കിയത്.
കരുണാനിധിയുടെ രണ്ടാംഭാര്യയായ ദയാലു അമ്മാളിന്റെ മക്കളാണ് അഴഗിരിയും സ്റ്റാലിനും. മൂത്തമകനായ തന്നേക്കാള്‍ ഇളയവനായ സ്റ്റാലിനാണ് പിതാവ് പരിഗണന നല്‍കുന്നതെന്ന കാരണത്താല്‍ ദീര്‍ഘകാലമായി സ്റ്റാലിന്റെ ബദ്ധശത്രുവാണ് അഴഗിരി.
പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്റെ തട്ടകമായ മധുരയില്‍ ഏകഛത്രാധിപതിയായി വാഴുകയായിരുന്നു അഴഗിരി. പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തം തട്ടകത്തുപോലും ശക്തി കുറഞ്ഞു. എങ്കിലും അഹങ്കാരത്തിനു കുറവുണ്ടായിരുന്നില്ല.
കരുണാനിധിയുടെ മരണശേഷം പാര്‍ട്ടി പ്രസിഡണ്ടാവാന്‍ താനാണു യോഗ്യന്‍ എന്ന നിലപാടുമായി രംഗത്തുവന്നിരുന്നു. സ്റ്റാലിന്‍ ഗൗനിക്കുന്നില്ലെന്നു കണ്ടപ്പോള്‍ തന്റെ ശക്തി അറിയാന്‍ പോകുന്നതേയുള്ളുവെന്ന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഗത്യന്തരമില്ലാതെയാണിപ്പോള്‍ തിരിച്ചുവരവിനു ശ്രമിക്കുന്നത് തന്റെ പിതാവ് വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് അഴഗിരിയുടെ മകന്‍ ദയാനിധി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."