ഖമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായ ജ്വല്ലറിക്കെതിരേ ഒരു കേസ് കൂടി
കാസര്‍കോട്: ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി ചന്തേര പൊലിസ് രജിസ്റ്റര്‍ ചെയ്തു.
മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രാദേശിക നേതാവും മറ്റു നാലു പേരും ചേര്‍ന്ന് ജ്വല്ലറിയില്‍ 73 ലക്ഷം രൂപ നിക്ഷേപിച്ചതായാണ് പരാതിയില്‍ പറയുന്നത്. അതിനിടെ നേരത്തെ നിക്ഷേപകര്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന വിവരമുണ്ട്.
800 നിക്ഷേപകരില്‍നിന്നായി 132 കോടി രൂപയോളം തട്ടിയെടുത്തെന്ന ആരോപണമാണ് ജ്വല്ലറിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. എം.സി ഖമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായി 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, നുജൂം ഗോള്‍ഡ് എന്നീ കമ്പനികളായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്.ഒ.സി) മുന്‍പാകെ ഇവ രജിസ്റ്റര്‍ ചെയ്തതായി ഖമറുദ്ദീന് ഒരാഴ്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.
നിക്ഷേപകര്‍ക്ക് എഗ്രിമെന്റും ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടുണ്ടെന്നും ഇത് വഞ്ചന നടത്താനായിരുന്നില്ലെന്നും ഖമറുദ്ധീന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."