ആയോധന കലകളുടെ പ്രസക്തി ഏറുന്നു: റഷീദലി ശിഹാബ് തങ്ങള്‍
പയ്യോളി: നമ്മുടെ നാടിന്റെ പാരമ്പര്യമായ ആയോധന കലയെ പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും വേണമെന്ന് കേരള വഖറഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിക്കോടി കോടിക്കല്‍ തവക്കല്‍ കളരി ആന്‍ഡ് മാര്‍ഷല്‍ അക്കാദമിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയോധന രംഗത്ത് കൈമോശം വന്നുകൊണ്ടിരിക്കുന്ന നന്മകളെ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. എം. ചെക്കൂട്ടി ഹാജി, എം. നാരായണന്‍, പി.വി കുഞ്ഞബ്ദുല്ല, അബ്ദുല്ല ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇദ്‌രീസ്, പി.വി റംല, എസ്. റജുല, കെ. ജീവനന്ദന്‍, യു.വി മാധവന്‍, സന്തോഷ് തിക്കോടി, അഡ്വ. ടി.കെ സത്യന്‍ ജമാല്‍ ഗുരുക്കള്‍, വി.കെ ഇസ്മായില്‍, റഷീദ് കൊളറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
നേരത്തെ നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരന്നു. കോല്‍ക്കളി, പരിചക്കളി തുടങ്ങിയ നാടന്‍ കലാ രൂപങ്ങളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."