ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ്; ലോ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തു തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്ന കാര്യത്തില്‍ ലോ കമ്മിഷന് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരട് റിപ്പോര്‍ട്ടില്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളാണ് വിശദീകരിക്കുന്നത്.
ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതു രാജ്യത്തു നിരന്തരം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതു മൂലമുള്ള പ്രയാസങ്ങളെ ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ അതിനു ഭരണഘടനയും നിയമങ്ങളും ഭേദഗതി ചെയ്യേണ്ടിവരുമെന്നും വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ രാജ്യത്തിനു സാമ്പത്തികപരമായും അല്ലാതെയും ലാഭമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമ മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ടിന്റെ കരട് സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."