പഴകിയ ചിക്കന്‍ വിളമ്പിയെന്ന പരാതി: ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി
തളിപ്പറമ്പ്: വിവാഹസദ്യയില്‍ പഴകിയ ചിക്കന്‍ വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരാതിക്കാരനായ വി.വി.പ്രഭാകരന് ഇന്നലെ രാവിലെ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാവിഭാഗം ഓഫിസിലെത്തി സാമ്പിള്‍ നല്‍കുകയും രേഖാമൂലം പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എ.എന്‍.ഷംസിയയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരാതിക്കാരന് ഹാജരാക്കിയ ബിരിയാണി സാമ്പിളും ചിക്കനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിസല്‍ട്ട് വരുന്നമുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പറഞ്ഞു. അതേസമയം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി ബൈജുവിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനായില്ലെങ്കിലും തുടര്‍പരിശോധനകള്‍ ഉണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."