കെ.എസ്.ആര്‍.ടി.സിയില്‍ നാലുവര്‍ഷമായി ഓഡിറ്റിങ് ഇല്ല
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാന്‍ കൈകാലിട്ടടിക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വരവുചെലവ് സംബന്ധിച്ച് ഓഡിറ്റിങ് ഇല്ല.
റൂട്ടുകളെ സംബന്ധിച്ച് കോര്‍പറേഷന് യാതൊരു ധാരണയുമില്ലെന്നും വിവരാവകാശ നിയമപ്രകാരം കോര്‍പറേഷന്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നു.
2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ കെ.എസ്.ആര്‍.ടി.സിക്ക് എന്ത് നഷ്ടമാണുണ്ടായതെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലാണോ എന്നീ കാര്യങ്ങളിലൊന്നും കോര്‍പറേഷന് വ്യക്തമായ മറുപടിയില്ല.
നഷ്ടത്തിലായ റൂട്ടുകള്‍ കണ്ടെത്തി അവയെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പറേഷന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ഡി.ബി ബിനു നല്‍കിയ അപേക്ഷയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥത സംബന്ധിച്ച വ്യക്തമായ ചിത്രമുള്ളത്.
2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷക്കാലം 4,033.41 കോടി രൂപ കോര്‍പറേഷന് നഷ്ടമുണ്ടായതായി പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ല. ദൈനംദിന ചെലവുകള്‍ക്കുപോലും പണം കണ്ടെത്താനാകാതെ കോര്‍പറേഷന്‍ കോടികളുടെ നഷ്ടത്തില്‍ മുങ്ങുമ്പോഴും സൗജന്യയാത്രാ പാസുകളുടെ എണ്ണത്തില്‍ കുറവില്ല. 71,474 പേരാണ് കെ.എസ്.ആര്‍.ടി.സിയുടെ യാത്രാസൗജന്യം കൈപ്പറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."