കണ്ണൂരില്‍ എം.എസ്.എഫ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.
ഉദ്ഘാടനപ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ െ്രെകംബ്രാഞ്ച് ഓഫിസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ലാത്തിവീശിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ െ്രെകംബ്രാഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന്റെ ഉദ്ഘാടനം നടന്നതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് െ്രെകംബ്രാഞ്ച് ഓഫിസിലേക്കു കടക്കാന്‍ ശ്രമിച്ചത്. ഇതോടെ പൊലിസ് ലാത്തിവീശി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, ജില്ലാ സെക്രട്ടറി സഹൂദ് മുഴപ്പിലങ്ങാട് എന്നിവര്‍ക്കു ലാത്തിയടിയില്‍ പരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
അരമണിക്കൂറോളം െ്രെകംബ്രാഞ്ച് ഓഫിസിനു മുന്നില്‍ ലാത്തിച്ചാര്‍ജ് നടന്നു. പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് അനുവദിച്ചില്ലെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു. ക്രൈബ്രാഞ്ച് ഓഫിസിനു മുന്നിലെ പ്രതിഷേധം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. ഷജീര്‍ ഇഖ്ബാല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."