ശാരദാ കേസ്: രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെങ്കില്‍ സി.ബി.ഐ തെളിവ് ഹാജരാക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ തങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തെളിവ് കൊണ്ടുവരാന്‍ സി.ബി.ഐയോട് സുപ്രിംകോടതി. ശാരദാ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് വിദൂരമായ പങ്കെങ്കിലും രാജീവ് കുമാറിനുണ്ടെങ്കില്‍ അതു സംബന്ധിച്ച തെളിവ് കൊണ്ടുവരു. അക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദിപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതെത്തുടര്‍ന്ന് തെളിവ് ഇന്ന് ഹാജരാക്കാമെന്ന് സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് നാളെ പരിഗണിക്കാനും കോടതി തീരുമാനിച്ചു.
സി.ബി.ഐയോട് ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നുണ്ടെന്നും നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നുമാണ് രാജീവ് കുമാര്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതി നല്കിയ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മാന്യത ലംഘിക്കുന്ന എന്തെങ്കിലും രാജീവ് കുമാര്‍ ചെയ്തതായി പറയാനുണ്ടോ. എങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാം. ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊലിസ് സഹകരിക്കാത്ത മൂന്നു സംഭവങ്ങളുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെയും ലാപ്പ്ടോപ്പിലെയും വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്.
കേസ് പൊലിസില്‍ നിന്ന് സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോള്‍ കൈമാറേണ്ട പ്രാഥമിക തെളിവുകള്‍ കൈമാറിയിട്ടില്ല. തെളിവുകള്‍ കണ്ടെത്താന്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."