വിവാദ പരാമര്‍ശം: ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.
വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിനു നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുതെന്നതില് നിര്‍ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം നടത്തിയിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്കുന്ന അവസരത്തില്‍ വിദൂരമായി പോലും മനസിലുദ്ദേശിക്കാത്ത പരാമര്ശമാണുണ്ടായതെന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി.
അത്തരമൊരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്.
എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."