കാവനൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 12ന്
അരീക്കോട്:കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 12 ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. പ്രസിന്റായിരുന്ന സി.പി.എമ്മിലെ കെ.വിദ്യാവതിയെ അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് അംഗങ്ങള്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റായിരുന്ന ഇടത് സ്വതന്ത്രന് കെ.അഹമ്മദ് ഹാജിയെ കൂട്ട് പിടിച്ച് യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ഒന്‍പതിനാണ് പാസായത്.
ഇടതിനും വലതിനും ഒമ്പത് വീതം അംഗങ്ങളുള്ള കാവനൂരില്‍ അഹമ്മദ് ഹാജി ഇടത് സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചിരുന്നത്. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അഹമ്മദ് ഹാജിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്കി ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു.
ഇടകാലത്ത് അഹമ്മദാജി ലീഗിലേക്ക് തിരിച്ചെത്തി യു.ഡി.എഫിന് പിന്തുണ നല്‍കുകയായിരുന്നു. അഹമ്മദ് ഹാജിക്കെതിരെ കഴിഞ്ഞ 18ന് സി.പി.എം കൊണ്ട് വന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് വരണാധികാരിയായി പൊതുമരാമത്ത് വകുപ്പ് മഞ്ചേരി ഡിവിഷനിലെ കെട്ടിട വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയറെ നിയമിച്ചു ഉത്തരവായി. നിലവില്‍ വൈസ് പ്രസിഡന്റായ കെ.അഹമ്മദാജിക്കാണ് പ്രസിഡന്റിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."