HOME
DETAILS
MAL
എസ്.എന്‍ ട്രസ്റ്റിന് 113 കോടിയുടെ ബജറ്റ്
backup
August 31 2018 | 21:08 PM
ചേര്‍ത്തല: എസ്.എന്‍ ട്രസ്റ്റ് 65-ാം വാര്‍ഷിക പൊതുയോഗം 113 കോടിയുടെ ബജറ്റിന് അംഗീകാരം നല്കി. പുതിയ എയ്ഡഡ് കോളജുകള്‍ക്ക് 80 ലക്ഷവും സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് എട്ട് കോടിയും ആശുപത്രികള്‍ക്ക് 32 കോടിയും അവയുടെ നവീകരണത്തിന് ഒരുകോടിയും വകയിരുത്തി.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷവും ഓഫിസ് ഓട്ടോമേഷന്‍ 10 ലക്ഷവും സ്കൂള്‍ബസുകള്‍ക്ക് 1.13 കോടിയുമാണുള്ളത്. എസ്.എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എക്സിക്യൂട്ടീവ് അംഗം പി.എന്‍ നടരാജന് അധ്യക്ഷനായി. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."