മത്സ്യത്തൊഴിലാളികളെ തിക്കോടി പഞ്ചായത്ത് അനുമോദിച്ചു
പയ്യോളി: പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് തിക്കോടിയില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പുറപ്പെട്ട തിക്കോടിയിലെ മത്സ്യത്തൊഴി ലാളികളെ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു.
പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. ദാസന് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് സി. ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കുവൈറ്റ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന് വേണ്ടി ബക്കര്‍ തിക്കോടി, ജി.ടി.എഫ് തിക്കോടിക്ക് വേണ്ടി ജി.ആര് അനില്‍കുമാര്‍, അച്ചുതന് തട്ടാരി, പാലൂര് റസിഡന്‍സിന് വേണ്ടി അശോകന് ശ്രീനന്ദനം, ഒന്‍പതാം വാര്‍ഡ് വികസന സമിതിക്ക് വേണ്ടി ,നേതാജി ഗ്രന്ഥാലയത്തിന് വേണ്ടി ബൈജു ചാലില്‍ ഫണ്ട് മന്ത്രിയെ ഏല്‍പ്പിച്ചു. പെരുന്നാള്‍ ഉടുപ്പിന് കരുതി വച്ച പൈസ രണ്ട് വിദ്യാര്‍ഥികള്‍ താഴത്ത് ബഷീറിന്റെ മകന് മുഹമ്മദ് ഫായിസ്, സി.കെ.ജി ഹൈസ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കെ.കെ മുഹമ്മദ് ഫായിസ് ദുരിദാശ്വാസ നിധിയിലേക്ക് നല്കി.
എം.പി അജിത, പി.വി കൈരളി, ് വിജില മഹേഷ്, കെ.കെ ഹംസ, വി.കെ ലത്തീഫ് സംസാരിച്ചു.
തിക്കോടിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ജി.ടി.എഫ് തിക്കോടിക്ക് വേണ്ടി തണല്‍ മജീദ് മന്ത്രിക്ക് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."