HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളി: യോഗം ചേര്‍ന്നു
backup
July 22 2016 | 00:07 AM
തൃക്കരിപ്പൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ ജനമൈത്രി പൊലിസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആരോഗ്യ സുരക്ഷാ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. രണ്ടു മുതല്‍ എട്ടു വരെ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ 24 നും ഒന്‍പതു മുതല്‍ 15 വരെ വാര്‍ഡുകളില്‍ 31 നും ബാക്കി വാര്‍ഡുകളില്‍ ഓഗസ്റ്റ് എട്ടിനുമാണ് രജിസ്ട്രേഷന്. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ദാതാക്കളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ അധ്യക്ഷനായി. ചന്തേര അഡിഷണല്‍ എസ്.ഐ ടി.പി പത്മനാഭന് കാര്യങ്ങള്‍ വിശദീകരിച്ചു. വി.കെ ബാവ, കെ റീത്ത, അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, പി കുഞ്ഞമ്പു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം രാധാകൃഷ്ണന്, ഒ.ടി അഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."