കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണം പുനരാരംഭിച്ചു
രാജാക്കാട്: പ്രളയക്കെടുതിയില്‍ അനിശ്ചിതത്വത്തിലായിരുന്ന കൊച്ചി -ധനുഷ്‌ക്കൊടി ദേശീയപാതയുടെ നിര്‍മ്മാണം പുനരാരംഭിച്ചു. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗമാണ് വീതികൂട്ടി നിര്‍മ്മാണം നടത്തുന്നത്.
268.2 കോടി രൂപാ ചിലവിട്ട് 12 മീറ്റര്‍ വീതിയിലാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. കൊച്ചി ധനുഷ്‌ക്കൊടി ദേശീയപത 85 ലെ ഏറ്റവും അപകടക്കെണിയായ ഭാഗമാണ് മൂന്നാര്‍ മുതല്‍ ബോഡിമെട് വരെയുള്ള ഭാഗം. പലഭാത്തും കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമാണ് കടന്നുപോകുവാന്‍ കഴിയുന്നത്. ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന് 268.2 കോടി രൂപാ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു.
എന്നാല്‍ ശക്തമായ മഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകളോളം നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയായിരുന്നു. 24 മാസത്തെ കാലാവധിയിലാണ് കരാര്‍ നല്കിയിരിക്കുന്നത്. എന്നാല്‍ കരാര്‍ കാലാവധിക്ക് മുമ്പായി പതിനെട്ട് മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായിട്ടുള്ള പ്രവര്‍ത്തനമായിരുന്നു നടത്തിവന്നിരുന്നത്.
എന്നാല്‍ മഴ ശക്തമായതോടെ നിര്‍മാണങ്ങള്‍ പുര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു. നിലവില്‍ മഴ തോര്‍ന്ന് മറ്റ് പ്രതിസന്ധികള്‍ ഒഴിഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
ശക്തമായ മഞ്ഞും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. മഞ്ഞിറങ്ങുന്ന സമയങ്ങളില്‍ ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."