മോദിക്ക് നാലാമതും ശുദ്ധിപത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിനെതിരേ വര്‍ഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. മോദിക്ക് കമ്മിഷന് ശുദ്ധിപത്രം നല്‍കുകയും ചെയ്തു. 48 മണിക്കൂറിനുള്ളില്‍ ഇതുനാലാമത്തെ ശുദ്ധിപത്രമാണ് കമ്മിഷന് നരേന്ദ്രമോദിക്കു നല്‍കിയിരിക്കുന്നത്. പ്രസംഗത്തില്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കാണാന്‍ കഴിഞ്ഞില്ലെന്ന് കമ്മിഷന് അറിയിച്ചു.
ഹിന്ദുമണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ രാഹുല്‍ഗാന്ധിക്കു ഭയമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. സമാധാന പ്രേമികളായ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കാന്‍ ഹിന്ദുക്കള്‍ തീരുമാനിച്ചു. അതിനാല്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ അവര്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകുന്നത്- എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."