പ്രീമിയര്‍ ലീഗ് കിരീടത്തിനായി ലിവര്‍പൂള്‍ ഇന്ന് വീണ്ടും കളത്തില്‍
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ ബാഴ്‌സലോണയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറും മുമ്പ് പ്രീമിയര്‍ ലീഗ് കിരീടം നോട്ടമിട്ട് ലിവര്‍പൂള്‍ ഇന്ന് ഇറങ്ങുന്നു. രാത്രി 12. 15 ന്യൂ കാസില്‍ യുനൈറ്റഡിനെയാണ് ലിവര്‍പൂള്‍ നേരിടുന്നത്. 91 പോയിന്റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂളുള്ളത്. ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരമാണ് ലിവര്‍പൂളിന് ബാക്കിയുള്ളത്. ഇതില്‍ രണ്ടില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍. വോള്‍വ്‌സിനെതിരേയാണ് ലിവര്‍പൂളിന്റെ രണ്ടാം മത്സരം. അതേ സമയം നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിറ്റിക്കും രണ്ട് മത്സരം ബാക്കിയുണ്ട്. ലെസ്റ്റര്‍ സിറ്റിക്കെതിരേയും ബ്രൈറ്റണെതിരേയുമാണ് സിറ്റിയുടെ അടുത്ത മത്സരങ്ങള്‍. കൂടാതെ ആദ്യ നാലിലുള്‍പ്പെടാനുള്ളവരുടെ പോരാട്ടവും അനിര്‍വചനീയമാണ്. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരാണ് യഥാക്രമം ആദ്യ ആറുവരെ ഉള്ള ടീമുകള്‍.
നബി കെയ്റ്റക്ക് പരുക്ക്; ലിവര്‍പൂളിന് തിരിച്ചടി
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിനായും പ്രീമിയര്‍ ലീഗ് കിരീടത്തിനായും ജീവന്മരണ പോരാട്ടം നടത്തുന്ന ലിവര്‍പൂളിന് തിരിച്ചടി. മധ്യനിരയില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ഗിനിയ താരം നബി കെയ്റ്റക്ക് പരുക്കേറ്റതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. പരുക്കേറ്റത് കാരണം താരം ഇനി ഈ സീസണില്‍ കളിക്കില്ല. ബാഴ്‌സലോണക്ക് എതിരായ സെമിയുടെ ആദ്യ പാദത്തിലാണ് നബിക്ക് പരുക്കേറ്റത്. താരത്തിന്റെ പരുക്ക് സാരമുള്ളതാണെന്നും ര@ണ്ട് മാസമെങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരുമെന്നും പരിശീലകന്‍ ക്ലോപ്പ് പറഞ്ഞു. വരാനിരിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പും ഒരു പക്ഷെ നബിക്ക് നഷ്ടമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."