HOME
DETAILS
MAL
മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവെക്കണം: ഉമ്മന്‍ ചാണ്ടി
backup
September 01 2018 | 16:09 PM
തിരുവനന്തപുരം: മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയത്ത് ധനശേഖരണത്തിന് അവര്‍ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.
ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശുചീകരണ, കുടിനീര്‍, ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്ക് തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്ന് ഉമ്മന്‍ചണ്ടി കത്തില്‍ പറഞ്ഞു. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിത പങ്കാളിത്തത്തിനു പകരം അര്‍പ്പണ മനോഭാവത്തോടെയുള്ള സേവന പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."