ലോകത്ത് ഒരു ദിവസം മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്
ന്യൂയോര്‍ക്ക്: വാക്സിന് പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ലോകത്ത് കൊവിഡ് മഹാമാരി നിയന്ത്രണംവിട്ട് പടരുന്നത് തുടരുന്നു. ഞായറാഴ്ച 3,07,930 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഒരൊറ്റ ദിവസം ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതില്‍ മുന്നിലുള്ളത് ഇന്ത്യയാണ്. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 94,372 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടാം സ്ഥാനത്തായ യു.എസില്‍ 45,523 പേര്‍ക്കും ബ്രസീലില്‍ 43,718 പേര്‍ക്കുമാണ് 24 മണിക്കൂറിനകം വൈറസ് ബാധിച്ചത്. ഇന്ത്യയിലും യു.എസിലും 24 മണിക്കൂറിനകം 1000ത്തിലേറെ പേര് മരിച്ചു.
അതിനിടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യൂറോപ്പില്‍ കൊവിഡ് പ്രതിദിന മരണത്തില്‍ വന്‍ കുതിപ്പുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി. സ്പെയിനിലും ഫ്രാന്‍സിലും രോഗം വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."