സമ്പന്ന രാജ്യങ്ങള്‍ കൊവാക്സ് പദ്ധതിയില്‍ ചേരണമെന്ന് ഡബ്ല്യു.എച്ച്.ഒ
സൂറിച്ച്: ലോകമെങ്ങും ഫലപ്രദമായ കൊവിഡ് വാക്സിന് ഒരേപോലെ എത്തിക്കാനുള്ള കൊവാക്സ് പദ്ധതിയില്‍ സമ്പന്ന രാജ്യങ്ങളും പങ്കാളികളാകണമെന്ന് ലോകാരോഗ്യസംഘടന. ഇതില്‍ ചേരാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.
92 ദരിദ്രരാജ്യങ്ങളില്‍ കൂടി മരുന്ന് എത്തിക്കാനുള്ള പദ്ധതിക്ക് ഡബ്ല്യു.എച്ച്.ഒയാണ് നേതൃത്വം നല്‍കുന്നത്. ഇതില്‍ പ്രതിഷേധിച്ച് യു.എസ് കൊവാക്സില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇതുവരെ 80 സമ്പന്ന രാജ്യങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ടെങ്കിലും കുറേ രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്സിന് വികസിപ്പിച്ച് വിതരണം ചെയ്യുമെന്ന നിലപാടിലാണ്.
ദരിദ്രരാജ്യങ്ങളില്‍ വാക്സിന് എത്തിക്കാന്‍ സാധിക്കാതിരുന്നാല്‍ കൊവിഡ് മരണം വര്‍ധിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനം മുന്നറിയിപ്പു നല്കി. കൊവാക്സ് വിതരണ ചുമതല ഡബ്ല്യു.എച്ച്.ഒയെ ഏല്പിക്കുന്നതിനെതിരേ യു.എന്നില്‍ യു.എസ് കൊണ്ടുവന്ന പ്രമേയത്തെ ഇസ്റാഈല്‍ മാത്രമാണ് പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."