നവകേരള സൃഷ്ടിക്കായി സഹായമൊഴുകുന്നു
കാസര്‍കോട്: പ്രളയം തകര്‍ത്ത കേരളത്തിന്റെ അതിജീവനത്തിനായി കാസര്‍കോടിന്റെ സഹായമൊഴുകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റ് സമാഹരിച്ച 62800 രൂപ ബന്ധപ്പെട്ടവര്‍ക്കു കൈമാറി. ചെമ്മനാട് വെസ്റ്റ് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മിന്ന ഫാത്തിമ സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.പി ശശിധരനു ദുരിതാശ്വാസനിധിയിലേക്കു പണം കൈമാറി.
തന്റെ പിറന്നാള്‍ ആഘോഷത്തിനായി മാറ്റിവച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1994-96 ബാച്ച് പ്ലസ് ടു ഗ്രൂപ്പ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കു സമാഹരിച്ച തുക കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് കൈമാറി.
പ്രളയദുരിതബാധിതരെ സഹായിക്കാന്‍ ഐ.എന്‍.എല്‍ സ്‌നേഹവര്‍ഷം പദ്ധതിയിലേക്കുള്ള ഫണ്ടുശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍നിന്നു ശേഖരിച്ച ഫണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറികാസിം ഇരിക്കൂറിന് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ ചേര്‍ന്നു കൈമാറി.
സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ കെ.എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എ.എ ലത്തീഫ്, നേതാക്കളായ മുഹമ്മദ് മുബാറക് ഹാജി, സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ് മുനീര്‍ കണ്ടാളം, കെ.കെ അബ്ദുല്‍ ഖാദര്‍, ഹനീഫ് ഹാജി സംബന്ധിച്ചു.
പ്രളയക്കെടുതിയുടെ ആഴം വ്യക്തമാക്കുന്ന പ്രദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍. പ്രളയബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി വിഭാഗം വിദ്യാര്‍ഥികളാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ശേഖരിച്ചാണ് പ്രദര്‍ശനം നടത്തിയത്. ദുരിത മേഖലയില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അതുലഭ്യമാക്കുന്നതിനുള്ള ഫണ്ട് സ്വരൂപണവും പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തി. അധ്യാപകരായ ടി.അഷ്‌റഫ്, അജിത, ഷോളി തോമസ്, സാബിഖ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
പെരിയ: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാല വയനാട് ചാലിഗദ്ധ അംബേദ്കര്‍ കേളനിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപും ഗൃഹോപകരണ വിതരണവും രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ കെ.ജി രാജഗോപാല്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. രാജീവന്‍, രാമനുണ്ണി, മെഡിക്കല്‍ ഓഫിസര്‍ ഡോ. ആരതി, ഡോ. എലിസബത്ത് മാത്യു, പി. ഹരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."