HOME
DETAILS
MAL
നാളെ മുതല്‍ മഴ ശക്തമാകും
backup
September 15 2020 | 21:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ഏഴ് ജില്ലകളിലും വെള്ളിയാഴ്ച 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ നേരിയതോതില്‍ മാത്രമാണ് മഴയ്ക്ക് സാധ്യത. ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. കാലവര്‍ഷം ഔദ്യോഗികമായി അവസാനിക്കാന്‍ 15 ദിവസം കൂടി ബാക്കിയുള്ളപ്പോള്‍ കേരളത്തില്‍ ഇതുവരെ സാധാരണയെക്കാള്‍ മൂന്നുശതമാനം അധികമഴയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."