മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളും
വടകര: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍പ്പെട്ട ചെറുവണ്ണൂര്‍, മണിയൂര്‍ പഞ്ചായത്തിലുണ്ടായ മഴക്കെടുതികളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി.
ഡയരക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് സൃഷ്ടി ത്രിദിന ക്യാംപ് സംഘടിപ്പിച്ചത്.
കോളജ് ഓഫ് എന്‍ജിനിയറിങ് വടകരയിലെ 250 ഓളം വിദ്യാര്‍ഥികളും പത്തോളം അധ്യാപകരുമാണ് മണിയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഞ്ചായത്തധികൃതരുടെ നിര്‍ദേശാനുസരണം റിപ്പോര്‍ട്ട് തയാറാക്കിയത്.
കോളജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ബി.ടെക്, എം.സി.എ. ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഇന്നലെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
ആവശ്യമുള്ളിടത്ത് കിണറുകളില്‍ രണ്ടാം വട്ട ക്ലോറിനേഷന്‍ പ്രവൃത്തിയും നടത്തി. അതത് വാര്‍ഡ് അംഗങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. മണിയൂര്‍ പഞ്ചായത്തിലെ സര്‍വെക്ക് അധ്യാപികമാരായ എ. ഫാത്തിമ, ആര്‍. ദീപ എന്നിവരും വളണ്ടിയര്‍മാരായ ആദില്‍ അഹമ്മദ്, ശ്രീഹരി, ശ്രീകാന്ത്, ആഷിക്ക്, ജ്യോതിസ് എന്നിവരും നേതൃത്വം നല്‍കി.
ചെറുവണ്ണൂരിലെ ക്യാംപിന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസറായ കെ.പി. മഫീദ്, അധ്യാപകരായ സുജിത്, ബിന്ദു എസ്.മണി, എ.എസ് അരുണ, ആര്‍. വിജയന്‍, സിനിഷ, ബുനിയാമിന്‍, വളണ്ടിയര്‍ ലീഡര്‍മാരായ അര്‍ജുന്‍ നമ്പ്യാര്‍, മിഥുന്‍ രാധ്, ജിഷ്ണു ജിത്ത്, മിന്നു, അശ്വതി, ആതിര, ചന്ദന, അഷിത നേതൃത്വം നല്‍കി.
ഇന്ന് വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ക്യാംപ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."