HOME
DETAILS
MAL
സഊദിയിൽ ഇന്ന് 982 രോഗമുക്തി, 31 മരണം, 621 പുതിയ രോഗികൾ
backup
September 16 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 982 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 രോഗികൾ മരണപ്പെടുകയും 621 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
17,178 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,238 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,369 ആയും വൈറസ് ബാധിതർ 327,551 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 982 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 306,004 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."