ഓണത്തിരക്ക് കൊവിഡ് കണക്കില്‍ പ്രതിഫലിക്കുന്നു, തലസ്ഥാനത്ത് എഴുനൂറോടടുക്കുന്നു, നാലു ജില്ലകളില്‍ മുന്നൂറിനു മുകളില്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം ശക്തമാകുമെന്ന മുന്നറിയിപ്പ് യാഥാര്‍ഥ്യമായതായി പുതിയ കണക്കുകള്‍. ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തലസ്ഥാന ജില്ലയിലെ കേസുകള്‍ എഴുനൂറിനടുത്തേക്കടുക്കുകയാണ്. നാലു ജില്ലകളില്‍ മുന്നൂറിനു മുകളിലാണ് കേസുകള്‍.
മലപ്പുറം മുന്നൂറില്‍ നിന്നു താഴെയായത് രണ്ടുപേരുടെ കുറവിലാണ്. തിരുവനന്തപുരം 675 പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 468 പേര്‍ക്കും ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു ജില്ലകളില്‍ ഇരുനൂറിനു മുകളിലാണ് രോഗികള്‍. രണ്ടു ജില്ലകളില്‍ മാത്രമേ നൂറിനു താഴെ രോഗികളുള്ളൂ. ഇടുക്കിയും വയനാടും.
14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 480 ആയി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്‍ 254, കണ്ണൂര്‍ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്‍ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."