HOME
DETAILS
MAL
എലിപ്പനി: കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു
backup
September 02 2018 | 16:09 PM
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചു. 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 25 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുക്കം വല്ലത്തായ്പ്പാറ കവളോറ പരേതനായ ചെലപ്പുറത്ത് ഹുസൈന്റെ മകന് സലിംഷാ (42), വടകര കുട്ടോത്ത് ഓലയാട്ട് താഴെ ഉജേഷ് (38) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് സലിംഷാ മരിച്ചത്. മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല (ഒഴുകൂര്‍). മകള്‍: തസ്ലീമ. സഹോദരങ്ങള്‍: സി.പി അബു, മുഹമ്മദ്, കദീജ, മറിയം, സൈനബ. പരേതരായ ബാലന്റെയും ജാനുവിന്റെയും മകനാണ് ഉജേഷ്. സഹോദരങ്ങള്‍: ഉഷ, ഉമ, ഉമേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."