കളളില്‍ കഞ്ചാവിന്റെ അംശം: കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് ഷാപ്പുകള്‍ അടച്ചുപൂട്ടി
കോട്ടയം: കളളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയ അഞ്ച് കളള് ഷാപ്പുകള്‍ അടച്ചുപൂട്ടി.
കാഞ്ഞിരപ്പള്ളിയിലാണ് അഞ്ച് ഷാപ്പുകള്‍ പൂട്ടിയത്.
രണ്ടാഴ്ച മുമ്പ് ഇവിടെ നടത്തിയ പരിശോധനയില്‍ ശേഖരിച്ച സാമ്പിള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തുന്നത്.
കാഞ്ഞിരപ്പള്ളി കാളകെട്ടി പതിനഞ്ചാം നമ്പര്‍ ഷാപ്പിന്റെ ഗ്രൂപ്പില്‍പെട്ട കാളകെട്ടി, നരിവേലി, മഞ്ഞപ്പള്ളി, കാഞ്ഞിരപ്പള്ളി ടൗണ്‍, തമ്പലക്കാട് ഷാപ്പുകളാണ് അടച്ചു പൂട്ടിയത്.
പാലക്കാടന്‍ തെങ്ങിന് കള്ളില്‍ നിന്നാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന സൂചന.
സംസ്ഥാന എക്സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്സപെക്ടറുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഷാപ്പുകള്‍ അടച്ചുപൂട്ടിയത്.
തുടര്‍ന്നാണ് ലൈസന്‍സികള്‍ക്കും മാനേജര്‍ക്കുമെതിരെ കേസെടുത്ത് ഷാപ്പുകള്‍ അടച്ചു പൂട്ടിയത്.
വില്പനയ്ക്കായി കള്ള് ശേഖരിക്കുന്നയിടത്തോ ഷാപ്പുകളിലേക്ക് കള്ള് കൊണ്ടുവരുന്ന വഴിയിലോ ഇത് പരിശോധിക്കുവാന്‍ നടപടിയില്ലെന്നും പരാതിയുണ്ട്.
സംഭവത്തില്‍ ശക്തമായ അന്വേഷണമുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പെരുനിലം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."