HOME
DETAILS
MAL
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഒരു മന്ത്രിയെ കൂടി അറിയാമെന്ന് ചെന്നിത്തല
backup
September 17 2020 | 03:09 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്തു വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആ മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോള്‍ പുറത്തു പറയുന്നില്ല. ആ മന്ത്രിയാരെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് മിഷന് പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാന്‍ കൂട്ടാക്കാത്തത് അടിമുടി അഴിമതി ആയതു കൊണ്ടാണ്. ഇത് ഓര്‍മിപ്പിക്കാനായി മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോള്‍ എതിര്‍പ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര പണം പിരിച്ചുവെന്നും പുറത്തു വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."