മികവ്: ഒറ്റപ്പാലം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു
ശ്രീകൃഷ്ണപുരം: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകര്‍ന്ന് ഒറ്റപ്പാലം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന മികവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി വീണ്ടും ശ്രദ്ധേയമാകുന്നു. മണ്ഡലത്തിലെ മുഴുവന്‍ ഒന്നാം ക്ലാസ് ഡിവിഷനുകളും ഡിജിറ്റലൈസ് ചെയ്തു കൊണ്ടാണ് വിദ്യാലയങ്ങളെ സ്മാര്‍ട്ടാക്കുന്നത്. 86വിദ്യാലയങ്ങളിലായി 122 ഒന്നാംക്ലാസ് ഡിവിഷനുകളാണ് മണ്ഡലത്തിലുള്ളത്.
ഒരു ഡിവിഷനിലേക്ക് 62730 രൂപയുടെ ഉപകരണങ്ങളാണ് വിതരണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 76.5ലക്ഷം രൂപ ഇതിനായി അനുവദിച്ചിരിക്കയാണ്. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. ഓരോ ക്ലാസ് മുറിക്കും പ്രത്യേകം എല്‍.സി.ഡി പ്രോജക്ടറുകളും സ്‌ക്രീനും ലാപ്‌ടോപ്പും, സ്പീക്കറും സീലിങ് മൗണ്ട് കിറ്റും ഇതിന്റെ ഭാഗമായി നല്‍കുന്നതാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഉപകരണങ്ങള്‍ വിദ്യാലയങ്ങളില്‍ ഘടിപ്പിച്ചു കൊടുക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കെല്‍ട്രോണ്‍ ചുമതലയില്‍ നടപ്പിലാക്കുന്നതാണ്.
വിദ്യാലയത്തില്‍ സ്മാര്‍ട്ട് ക്ലാസ് മുറിക്കുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചുമതലയും പാഠഭാഗങ്ങളുടെ സോഫ്ട് വെയര്‍ സംഘടിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും അതാതു വിദ്യാലയങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. ഗ്രാമ പഞ്ചായത്തുകള്‍, പി.ടി.എ കമ്മറ്റികള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, മാനേജ്‌മെന്റ് എന്നിവയുടെ ഏകോപനവും സഹകരണവും ഇതിനായി തേടാവുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം 27ന് പൂക്കോട്ടുകാവില്‍ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി അധ്യക്ഷനാകും.
പദ്ധതി വിശദീകരണത്തിനായി 17ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലാഭവന്‍ ഓഡിറ്റോറിയത്തില്‍ മണ്ഡലത്തിലെ എല്ലാ എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ചേരുന്നതാണ്. അന്നു തന്നെ വൈകീട്ട് 3.30ന് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വെച്ച് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."