ചെങ്ങന്നൂര്‍ ശുചീകരണം സംഘടനകള്‍ ഏറ്റെടുക്കുന്നു
ചെങ്ങന്നൂര്‍: മണ്ഡലമാകെ ശുചീകരണമെന്ന മഹാദൗത്യം രണ്ടാം ദിവസത്തില്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും ഏറ്റെടുക്കുന്നു.ചെങ്ങന്നൂര്‍ നഗരസഭയില്‍ കീഴ്‌ച്ചേരിമേല്‍ ,അങ്ങാടിക്കല്‍, കോലാമുക്കം ഭാഗത്ത് പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്റെ 80 അംഗ സംഘം ശുചീകരണം നടത്തി.സജി ചെറിയാന്‍ എം എല്‍ എ, യു സുഭാഷ്, ടി കെ മഹാദേവന്‍, ബി സജി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നിയമസഭാ ജീവനക്കാരുടെ സംഘടനയായ കെ എല്‍ എസ് എസ് എ യുടെ നേതൃത്വത്തില്‍ മംഗലം ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി.
റെഡ് ക്രോസ് ഇന്റര്‍ നാഷണലിന്റെ സിംഗപ്പൂര്‍ വിംഗ് ചെയര്‍മാന്‍ ജിംഗ് എക്‌സേ യുടെ നേതൃത്വത്തിലുള്ള സംഘം ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.ചെങ്ങന്നൂര്‍ റെഡ്‌ക്രോസ് ചെയര്‍മാന്‍ ഡോ.റെജി, വൈസ് ചെയര്‍മാന്‍ എന്‍ ആര്‍ ഭാസി, സാജന്‍ ചാക്കോ, മായ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.തമിഴ്‌നാട് തിരുനെല്‍വേലി റെഡ് ക്രോസ് അംഗങ്ങള്‍ ഇടനാട്, പുത്തന്‍കാവ് പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കുന്നതിനുള്ള സ്‌പ്രേയിംഗ് നടത്തി.വീടുകള്‍ ശുചീകരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യാണ്‍കോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എന്‍ എല്‍ മുകുന്ദന്‍ ലീഡറായുള്ള ടീം ഇടനാട് ,പുത്തന്‍ കാവ് ഭാഗങ്ങളില്‍ പുനരധിവാസത്തിനു സഹായകമായ പ്രൊജക്ടുകള്‍ നടപ്പാക്കുന്നതിനു വേണ്ടി സര്‍വ്വേ ആരംഭിച്ചു.
കൊല്ലംയുണൈറ്റഡ് ഇലക്ട്രിക്കല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ,സി പി ഐ എം കുണ്ടറ ലോക്കല്‍ കമ്മറ്റിയുടെ എന്നിവരുടെ ആഭിമുഖ്യത്തില്‍ ചെറിയനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി.മുളക്കുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്ത് അംഗം പി ആര്‍ വിജയകുമാര്‍, ആറന്മുള എ ഇ ഒ സി ഡി രഘു പ്രസാദ്, സുമ ഹരികുമാര്‍, ശാന്താ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.ചെറിയനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പടാരത്തില്‍ കോളനി, പതിനൊന്നാം വാര്‍ഡില്‍ സ്റ്റേഡിയം ഭാഗം, പതിനഞ്ചാം വാര്‍ഡില്‍ മാളിയേക്കല്‍ ചിറ കോളനി എന്നീ സ്ഥലങ്ങളില്‍ കിണര്‍ വൃത്തിയാക്കല്‍, വീടു ശുചീകരണം എന്നിവ നടത്തി.
തിരുവനന്തപുരം കരകുളം പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, വൈസ് പ്രസിഡന്റ് ഗ്രേസി സൈമണ്‍, ചെങ്ങന്നൂര്‍ ബ്ലോക്കു പഞ്ചായത്തു വൈസ് പ്രസിഡന്റ് ജി വി വേക്, എബി തോട്ടുപുറം, സ്വര്‍ണ്ണമ്മ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.വിവിധ സ്ഥലങ്ങളില്‍ കുടുംബശ്രീ, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ശുചിത്വ മിഷന്‍ ,ഹരിതസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."