ഐ.എസ് ബന്ധം: കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
കൊല്ലം: ശ്രീലങ്കന്‍ ചാവേര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഓച്ചിറ സ്വദേശിയായ പ്രവാസി യുവാവിനെ നാട്ടിലെത്തിച്ച് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനോട് (25) അടിയന്തരമായി നാട്ടിലെത്താന്‍ ബന്ധുക്കള്‍ മുഖേന എന്‍.ഐ.എ ആവശ്യപ്പെട്ടതായാണ് വിവരം.
ഖത്തറില്‍ എണ്ണ ഖനന മേഖലയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഫൈസല്‍ സ്വമേധയാ എത്തിയില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം.
കേരളത്തില്‍ പുതുവര്‍ഷ വേളയില്‍ സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ 2018 സെപ്റ്റംബറില്‍ പദ്ധതിയിട്ട കോര്‍ ഗ്രൂപ്പുമായി സമൂഹമാധ്യമങ്ങള്‍ വഴി മുഹമ്മദ് ഫൈസല്‍ നിരന്തരം ബന്ധപ്പെട്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.
മുഹമ്മദ് ഫൈസല്‍ രണ്ട് മാസത്തിലൊരിക്കല്‍ നാട്ടില്‍ അവധിക്ക് എത്തുന്നതായുള്ള വിവരം മാത്രമാണ് ലഭിച്ചത്. സഹോദരിയുടെ വിവാഹത്തോടെ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.
മാത്രമല്ല നാട്ടില്‍ ഒരു ക്രിമിനല്‍ കേസില്‍ പോലും മുഹമ്മദ് ഫൈസല്‍ ഇതുവരെ പ്രതിയായിട്ടില്ല. സ്ഥലത്തില്ലാത്തതിനാല്‍ ഇയാളുടെ വീട്ടില്‍ പരിശോധനയും നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."