ഫാ.പോള്‍ തേലക്കാട്ടിനെ അന്വേഷണസംഘം ചോദ്യം ചെയ്തു
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക്‌രേഖ ചമച്ചെന്ന കേസില്‍ സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററും സിറോ മലബാര്‍ സഭ മുന്‍ വക്താവുമായ ഫാ.പോള്‍ തേലക്കാട്ടിനെ അന്വേഷണ സംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11 ഓടെയാണ് ആലുവ ഡി.വൈ.എസ്.പി മുന്‍പാകെ ഫാ.പോള്‍ തേലക്കാട്ടില്‍ ഹാജരായത്. കര്‍ദിനാളിനെതിരെയുള്ള വ്യജരേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് ഫാ.പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിനോട്് വെളിപ്പെടുത്തിയതായാണ് വിവരം.
തനിക്ക് രേഖകള്‍ എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ ഫാ.പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഇതു കൂടാതെ മറ്റു ചില രേഖകളും ഫാ. പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് വിവരം. ഫാ.പോള്‍ തേലക്കാടിനൊപ്പം എറണാകുളംഅങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍, പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിയ്ക്കത്താന്‍, വൈസ് ചാന്‍സിലര്‍ ബിജു പെരുമായന്‍, ഫാ.അഗസ്റ്റിന്‍ വട്ടോലി എന്നിവരുമുണ്ടായിരുന്നു.
ഫാ.പോള്‍ തേലക്കാട്ടിനെ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് തള്ളിവിടുന്നതിനു പകരം വിഷയത്തില്‍ സഭാ നേതൃത്വം ആഭ്യന്തര തലത്തിലുള്ള അന്വേഷണമായിരുന്നു ആദ്യം നടത്തേണ്ടിയിരുന്നതെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തിന് കിട്ടിയ രേഖയുടെ ആധികാരികത പരിശോധിക്കാന്‍ രഹസ്യമായിട്ടാണ് തന്റെ മേലധികാരികള്‍ക്ക് കൈമാറിയത്. ഈ സാഹചര്യത്തില്‍ ഫാ.പോള്‍ തേലക്കാട്ടിനെ രഹസ്യമായി വിളിച്ചു രേഖയുടെ വിവരം സംബന്ധിച്ച് ചോദിക്കുകയായിരുന്നു സഭാ നേതൃത്വം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിന് സഭാ അധ്യക്ഷനോ മെത്രാന്‍ സിനഡോ തയാറായില്ലെന്നു മാത്രമല്ല പൊലിസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. ഇത് വൈദികര്‍ക്കിടയില്‍ പോലും വിഷമമുണ്ടാക്കിയെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."