HOME
DETAILS

ഏഴുവയസുകാരന്റെ കൊലപാതകം: അമ്മക്കെതിരേ കേസെടുക്കാന്‍ സി.ഡബ്ല്യു.സി നിര്‍ദേശം

  
backup
May 06 2019 | 19:05 PM

%e0%b4%8f%e0%b4%b4%e0%b5%81%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-3

 

തൊടുപുഴ: ഏഴ് വയസുകാരന്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) രംഗത്ത്. കുട്ടികളെ പരിപാലിക്കുന്നതില്‍ മാതാവ് വീഴ്ച വരുത്തിയതായി കാട്ടി ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അമ്മക്കെതിരേ കേസെടുക്കാനാണ് തൊടുപുഴ പൊലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൂന്നര വയസുള്ള ഇളയ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പിതാവിന്റെ സഹോദരന്‍ സി.ഡബ്ല്യു.സി ക്ക് പരാതി നല്‍കിയിരിക്കുന്നു. ഈ പരാതി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന് കൈമാറി. ഇവര്‍ തിരുവനന്തപുരത്തും ഇടുക്കിയിലും നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഒരു കാരണവശാലും അമ്മയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ നിര്‍ത്തരുതെന്ന് നിര്‍ദേശം വന്നിരുന്നു. കൂടാതെ കുട്ടികള്‍ക്ക് തുടര്‍ച്ചയായി മര്‍ദനം ഏറ്റപ്പോഴും അമ്മ പൊലിസിനെയോ മറ്റ് ബന്ധുക്കളെയോ അറിയിക്കാന്‍ പോലും ശ്രമിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ഇത് പരിശോധിച്ച് വരികയാണെന്നാണ് തൊടുപുഴ പൊലിസ് നല്‍കുന്ന വിവരം. മാര്‍ച്ച് 27ന് അര്‍ധരാത്രിയില്‍ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിന്റെ ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ കുട്ടി ഏപ്രില്‍ ആറിന് രാവിലെയാണ് മരണപ്പെട്ടത്.


ഇളയ കുട്ടിയെ അച്ഛന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു

തൊടുപുഴ: ഏറെ നാടകീയതകള്‍ക്കൊടുവില്‍ മൂന്നര വയസുള്ള ഇളയകുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മെയ് 31വരെയാണ് നിലവില്‍ കുട്ടിയെ വിട്ട് നല്‍കിയിരിക്കുന്നത്.
ഇതിനിടെ അമ്മയുടെ മാതാവ് കുട്ടിയുടെ സംരക്ഷണം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ഇത് പിന്നീട് പരിഗണിക്കാമെന്ന് നിര്‍ദേശിച്ചാണ് കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇരു കൂട്ടരുടെയും ഹിയറിങ്ങിന് ശേഷമാണ് കുട്ടിയെ കൈമാറാന്‍ കഴിഞ്ഞ മൂന്നിന് തീരുമാനമെടുത്തത്. കുട്ടിയെ നിരീക്ഷിക്കാന്‍ തിരുവനന്തപുരത്തെ സി.ഡബ്ല്യു.സിക്കും പൊലിസിനും നിര്‍ദേശമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago