HOME
DETAILS
MAL
സ്വര്‍ണക്കടത്ത് അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിലേക്കും; ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍.ഐ.എ കോടതിയില്‍
backup
September 18 2020 | 11:09 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എന്‍.ഐ.എ അന്വേഷണം നീളുന്നു. കോണ്‍സുലേറ്റ് ഉദ്യയോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.
വിവിധ വിമാനത്താവളങ്ങള്‍ വഴി നിരവധി തവണ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്. നയതന്ത്ര പാഴ്സല്‍ അടക്കം ദുരുപയോഗം ചെയ്താണ് സ്വര്‍ണം കൊണ്ടുവന്നത്. കോണ്‍സുലേറ്റിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്ര അളവില്‍ സ്വര്‍ണം കടത്താനാവില്ലെന്നും അതിനാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഐ.എന്‍.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."