ജോലി നഷ്ടപ്പെട്ട് നാട്ടിൽ കഴിയുന്നവർക്ക് സഊദി ദേശീയ ദിനത്തിൽ സാന്ത്വന സ്പർശമായി അൽകോബാർ കെഎംസിസി
ദമാം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ അൽകോബാർ കെഎംസിസി അംഗങ്ങൾക്ക് സഊദി ദേശീയ ദിനമായ സെപ്റ്റംബർ 23 ന് "സാന്ത്വനസ്പർശം" ധനസഹായവിതരണം നടത്തുമെന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. അൽകോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ വിവിധ ഏരിയാ കമ്മിറ്റിക്ക് അംഗങ്ങളായിരിക്കെ കൊവിഡ് മഹാമാരിയിൽ
തൊഴിൽ നഷ്ടത്തിൽ നിരാലംബരായി നാട്ടിൽ കഴിയുന്നവർക്കും അവരുടെ ആശ്രിതർക്കും താങ്ങാവുകയെന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ കഴിയുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുന്ന സാഹചര്യത്തിൽ അൽകോബാർ കെ എം സി സി യുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ വരെ ഭാഗമായിരുന്ന കേരളത്തിൻറെ വിവിധഭാഗങ്ങളിൽ ജോലിയില്ലാതെ കഴിയുന്നവർക്ക് സഊദി ദേശീയ ദിനത്തിൽ ലഭിക്കുന്ന ഈ സാമ്പത്തിക സഹായം ആശ്വാസകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."