HOME
DETAILS
MAL
പ്രവേശനം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രം
backup
May 07 2019 | 18:05 PM
മക്ക: റമദാനില്‍ മക്കയിലുണ്ടാകുന്ന കനത്ത തിരക്ക് പരിഗണിച്ച് മസ്ജിദുല്‍ ഹറമില്‍ മത്വാഫിലേക്കുള്ള പ്രവേശനം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടു.
ഉംറ കര്‍മത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്ക് അനായാസം ത്വവാഫ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍ബന്ധ നമസ്കാരമൊഴികെയുള്ള സമയങ്ങളില്‍ കഅബക്ക് ചുറ്റും ത്വവാഫ് നിര്‍വഹിക്കുന്ന ഭാഗമായ മത്വാഫിലേക്കും ത്വവാഫിന് നിശ്ചയിക്കപ്പെട്ട ഹറമിലെ മുകളിലത്തെ നിലകളിലേക്കും പ്രവേശനം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
മത്വാഫില്‍ വച്ചുള്ള ഇഫ്താറിനും വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."