എസ്.എസ്.എല്‍.സി: പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ മെയ് 10ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ slcexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍thslcexam.kerala.gov.in ലും എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) വിദ്യാര്‍ഥികള്‍slchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) വിദ്യാര്‍ഥികള്‍slchiexam.kerala.gov.inthslc_-2019 ലും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.
സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള 'Certificate View' ഈ വെബ്സൈറ്റുകളിലൂടെ മെയ് 13 വരെ പരിശോധിക്കാം. വിശദനിര്‍ദേശങ്ങള്‍ നിര്‍ദിഷ്ട വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."