നിലനില്‍പ്പ് ചോദ്യചിഹ്നമായി കുടുംബങ്ങള്‍ ഭയചകിതം ജീവിതം
കൊട്ടിയൂര്‍: ജീവിക്കുന്ന ഭൂമി ഭയപ്പെടുന്ന ഒരു പ്രദേശം അരക്ഷിതാവസ്ഥയില്‍.
കനത്ത മഴയില്‍ കൊട്ടിയൂര്‍ കണ്ടപ്പുനം മേമലയിലാണ് ഭൂമി താഴ്ന്നു പോകുന്ന പ്രതിഭാസമുണ്ടായത്. ഇതിനു പുറമേയാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണം പാടില്ലെന്ന അധികൃതരുടെ നിര്‍ദേശവും വന്നത്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട് നില്‍ക്കുന്ന ഇവര്‍ക്കുമുന്‍പില്‍ ഭാവിജീവിതം ഒരു ചോദ്യചിഹ്‌നമായി മാറുകയാണ്. സ്വകാര്യ വ്യക്തികളുടെ ആറ് ഏക്കറോളം സ്ഥലം ഇതിനകം പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നുകഴിഞ്ഞു. അനുദിനം ഭൂമി താഴ്ന്ന് കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശവാസികളായ പലരും ഭീതിയാല്‍ സ്ഥലംവിട്ടു.
ആറോളം കുടുംബങ്ങള്‍ മാത്രമാണ് നിലവില്‍ പ്രദേശത്ത് ജീവന്‍ പണയം വച്ച് താമസിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പുതിയ നിര്‍മാണപ്രവൃത്തികള്‍ ഒന്നും തന്നെ നടത്താന്‍ പാടില്ലെന്ന ബന്ധപ്പെട്ട റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശമാണ് ഇവരുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ആയുസ്മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് പോവുകയെന്നത് ഇവരെ സംബന്ധിച്ച് ചിന്തിക്കാവുന്നതിനും അപ്പുറമാണ്.
സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാര തുക കൈപറ്റി പുതിയയൊരു ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല. അതിനാല്‍ ഈ പ്രദേശം ആനത്താര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തുമതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."