എലിപ്പനി തടയാന്‍ ജില്ലക്ക് അധിക സഹായം; ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘവുമെത്തി
മലപ്പുറം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവിധ നഗരസഭാ -പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് അധിക ആരോഗ്യ സഹായം അനുവദിച്ചു. 47 തദ്ദേശ സ്ഥാപന പരിധികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി എന്നീ നഗരസഭകളിലും 26 പഞ്ചായത്തുകളിലും ഇതുപ്രകാരം അടിയന്തര നിയമനം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ആറ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, ഒരോ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരുമടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് അധികമായി നിയമിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ ഇവരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
കൂടാതെ ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘവും ജില്ലയിലെത്തി. എന്റോമോളജി വിഭാഗം ഡോക്ടര്‍മാരും മറ്റു ആരോഗ്യ ജീവനക്കാരും ഉള്‍പെടെ 20 ലേറെ പേരാണ് ജില്ലയിലെ വിവിധ നഗരസഭകളിയും പഞ്ചായത്തുകളിലും ജലജന്യ രോഗങ്ങളെ കുറിച്ച് പഠിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും ശ്രമം തുടങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ജില്ലയില്‍ ഇന്നലെ വരെ 31പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിക്കുകയും നാലു പേര്‍ മരണപ്പെടുകയും ചെയ്തു. ഡെങ്കിപ്പനിയും വര്‍ധിക്കുന്നതായാണ് വിവരം. പ്രളയക്കെടുതിക്കു മുന്‍പ് ഡെങ്കിപ്പനി ജില്ലയില്‍ കുറവു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഴ മാറി നിന്നതോടെ കൊതുകുകള്‍ പെരുകുകയും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്തിരിക്കുകയാണ്. പ്രളയത്തിനു ശേഷം പത്ത് കേസുകള്‍ ഇത്തരത്തില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം ജില്ലയില്‍ പ്രളയത്തിനു ശേഷം അണുബാധ കൂടുതലായ വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ജലജന്യ രോഗ വ്യാപനത്തിനു കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സുപ്പര്‍ ക്ലോറിനേഷന്‍ സംബന്ധിച്ച ബോധവല്‍ക്കരണം നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും ജില്ലയിലുടനീളം നല്‍കിയിരുന്നു. വെള്ളം ക്ലോറിനേഷന്‍ ചെയ്യുന്നതില്‍ ജാഗ്രത കുറവു കാണിച്ചതാണ് എലിപ്പനി ഉള്‍പെടെയുള്ള ജലജന്യ രോഗങ്ങള്‍ കൂടുതലാവാന്‍ കരണമായതെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. കോളറ, വയറിളക്കം തുടങ്ങി മാരക രോഗങ്ങള്‍ പടരുന്നതിനെതിരെ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."