HOME
DETAILS

വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്‍ രാജ്യസഭയില്‍

  
backup
September 20 2020 | 05:09 AM

national-farm-bills-moved-in-rajya-sabha

ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയില്‍. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ ചര്‍ച്ചക്കായി നാല് മണിക്കൂറാണ് നീക്കിവെച്ചത്.

ലോക്‌സഭയില്‍ പാസായ ബില്ലുകള്‍ രാജ്യസഭയും കടത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്ക് തീറെഴുതുന്ന ബില്ലുകളാണിവയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

സെപ്തംബര്‍ 17ന് ബില്ലുകള്‍ ലോക്‌സഭയില്‍ പാസ്സായിരുന്നു. രാജ്യസഭയിലും ബില്‍ പാസ്സാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം. 243 അംഗ സഭയില്‍ 122 വോട്ടുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. എന്‍.ഡി.എ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100ഉം. 10 എം.പിമാര്‍ കൊവിഡ് ചികിത്സയിലാണ്. എന്‍.ഡി.എ ഘടകകക്ഷിയായ അകാലി ദള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും.
ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.

പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ സമരത്തിലാണ്. അതേസമയം, സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല.
കര്‍ഷക രോഷം തണുപ്പിക്കുന്നതിന് വേണ്ടിയാണ് ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ടുപേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ജെ.ജെ.പിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷക സമരം അടിച്ചമര്‍ത്തുകയാണ് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

അവശ്യവസ്തു നിയമത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് സൂക്ഷിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതാണ് ഓര്‍ഡിനന്‍സുകളില്‍ ഒന്നാമത്തേത്. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി- എപിഎംസി) ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതു സംബന്ധിച്ചാണ് രണ്ടാമത്തെ ഓര്‍ഡിനന്‍സ്.

അതുവഴി ആര്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ യഥേഷ്ടം വാങ്ങുകയും വില്‍ക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മൂന്നാമത്തെ ഓര്‍ഡിനന്‍സ് വന്‍കിട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കരാര്‍കൃഷിക്ക് നിയമസാധുത നല്കുന്നു. അതുവഴി വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ മൂന്ന് ഓര്‍ഡിനന്‍സുകളും നിലവില്‍ വന്നത്. കൊവിഡ് പാക്കേജിന്റെ പേരില്‍ കൊണ്ടുവന്ന ആ ഓര്‍ഡിനന്‍സുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  7 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  23 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  31 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  34 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago