HOME
DETAILS
MAL
ഓണം ബമ്പര്‍ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യവാനെ തേടി കേരളം; ടിക്കറ്റ് വിറ്റത് കടവന്ത്രയില്‍
backup
September 20 2020 | 13:09 PM
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം TB173964 ടിക്കറ്റിന്. കടവന്ത്രഭാഗത്താണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമകള്‍ അറിയിച്ചു. ഒന്നാം സമ്മാനമായ 12 കോടിയില്‍ നികുതിയും കമ്മിഷനും കുറച്ച് ബാക്കി ഏഴരക്കോടി രൂപയാണ് സമ്മാനാര്‍ഹനു കിട്ടുക.
ഓഗസ്റ്റ് 4 മുതലാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പര്‍ പുറത്തിറക്കിയത്.
300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."