HOME
DETAILS
MAL
ലഹരി ഉല്‍പ്പനങ്ങളുടെ വരവ് തടയാന്‍ നടപടിയെടുക്കും: ഋഷിരാജ് സിങ്
backup
July 22 2016 | 22:07 PM
ആലുവ: അന്യ സംസ്ഥാനങ്ങളില്‍ നിന്നുളള ലഹരി ഉല്പനങ്ങളുടെ വരവ് തടയാന്‍ ആ സംസ്ഥാന വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
റയില്‍വെ സ്റ്റേഷനില്‍ ഡോഗ് സ്കോട് നിരീഷണം ആരംഭിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും സംസ്ഥാന പ്രധാന നഗരങ്ങളില്‍ ഏറ്റവും മോശമായ നഗരമായി കൊച്ചി മാറിയെന്നും ഇത് മാറ്റാനായി പല പദ്ധതികളും നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചാലയ്ക്കല്‍ ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.രമേശ് അദ്ധ്യക്ഷനായിരുന്നു. ജില്ല സിവില്‍ എക്സൈസ് ആഫീസര്‍ വി.ടി ജോബ്ബ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."