HOME
DETAILS
MAL
ബിഷപ്പ് ഫ്രാങ്കോ ഇന്ന് കോടതിയില്‍ ഹാജരാകണം
backup
May 09 2019 | 17:05 PM
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാകണം. പാലാ ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ബിഷപ്പിനോട് ഹാജാരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച കോടതി പ്രതിക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നു.
ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. പ്രതി ഹാജരായി കുറ്റപത്രത്തിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും നല്കിയ ശേഷം വിചാരണയ്ക്കായി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റിയേക്കും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വളരെ വിശദമായ കുറ്റപത്രമാണ് പൊലിസ് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."