HOME
DETAILS

'നുഴഞ്ഞുകയറ്റക്കാര്‍' എത്തിയ ഇടം

  
backup
September 22 2020 | 00:09 AM

intrusion

നിരവധി 'ജിഹാദി മുദ്രാവാക്യ'ങ്ങള്‍ക്കു ശേഷം സംഘ്പരിവാര്‍ നിഗൂഢതയില്‍ പിറവികൊണ്ട യു.പി.എസ്.ഇ ജിഹാദിന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ നിലവിലെ സ്ഥിതി ഏറെ പരിതാപകരമാണെന്നും വിദ്യാഭ്യാസത്തിലും ഉദ്യോഗ മണ്ഡലങ്ങളിലും ഏറെ പിന്നിലാണെന്നും സച്ചാര്‍ കമ്മിഷന്‍ അടക്കം നിരവധി അന്വേഷണ കമ്മിഷനുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ ഒരു ഭരണകൂടവും തയാറായിട്ടുമില്ല. എന്നിരിക്കെ സാമുദായിക വിദ്വേഷം ആളിക്കത്തിക്കാന്‍ അര്‍ണബ് ഗോസ്വാമിമാര്‍ വീണ്ടും രംഗത്തു വന്നുകൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ യു.പി.എസ്.സി മത്സര പരീക്ഷയില്‍ റാങ്ക്‌ലിസ്റ്റില്‍ വന്ന ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ 30 വിദ്യാര്‍ഥികളെ അപമാനിച്ചുകൊണ്ട് ജാമിഅ ജിഹാദ്, യു.പി.എസ്.സി ജിഹാദ് എന്ന തലക്കെട്ടില്‍ സംഘ്പരിവാര്‍ അനുകൂല ചാനലായ സുദര്‍ശന്‍ ടി.വിയിലെ 'ബിന്ദാസ് ബോല്‍' എന്ന പരിപാടിയാണ് മുസ്‌ലിംകള്‍ക്കു നേരെ വിഷം തുപ്പിയത്. മത്സര പരീക്ഷകളില്‍ അനര്‍ഹമായി ഒരു സമുദായത്തിലെ അംഗങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന പരാമര്‍ശം ഒരു യുക്തിയിലും ന്യായീകരിക്കപ്പെടില്ലെന്നു മാത്രമല്ല, വളര്‍ത്തിയെടുക്കേണ്ട സാമുദായിക സൗഹാര്‍ദത്തെ കെടുത്തിക്കളയുന്നതുമാണ്. വിഷയത്തില്‍ സുരേഷ് ചാവങ്കെ എന്ന സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫിനെ സുപ്രിംകോടതി ജസ്റ്റിസുമാരായ സി.വി ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നീ മൂന്നംഗ ബെഞ്ച് ശാസിച്ചിരിക്കുന്നു.'മുസ്‌ലിം സമുദായത്തെ നിന്ദിക്കുകയും സിവില്‍ സര്‍വിസിലേക്ക് നുഴഞ്ഞുകയറാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ എന്തു ദുഷ്ടതയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ കക്ഷി രാജ്യത്തെ അപമാനിക്കുകയാണ്. ഏതെങ്കിലും ഒരു സമുദായത്തെ നിന്ദിക്കാനുള്ള ശ്രമത്തെ നീരസത്തോടെ കാണണം'... സുദര്‍ശന്‍ ടി.വിയുടെ മുസ്‌ലിംവിരുദ്ധ പരിപാടിയുടെ സംപ്രേഷണം നിരോധിച്ചുകൊണ്ട് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ശ്രദ്ധേയമായ പ്രസ്താവനകളാണ് ഇത്.


കേരളത്തെ സംബന്ധിച്ചിടത്തോളം മസ്‌ലിംകള്‍ താരതമ്യേന വിദ്യാഭ്യാസത്തിലും അതുവഴി ജീവിത നിലവാരത്തിലും അല്‍പം മെച്ചപ്പെട്ട നിലയിലാണ്. എന്നാല്‍ ഇവിടെ പോലും 26.56 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് ഉദ്യോഗ മേഖലയില്‍ 12 ശതമാനത്തില്‍ താഴെ മാത്രമേ പ്രാതിനിധ്യമുള്ളൂ എന്നറിയുമ്പോഴാണ് ഈ വിഷയത്തിന്റെ ആഴം മനസിലാവുക. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ പിന്നാക്കമുള്ള പട്ടികജാതി, വര്‍ഗത്തിനു പോലും അവരുടെ ജനസംഖ്യയേക്കാള്‍ ഉദ്യോഗത്തില്‍ പ്രതിനിധ്യമുണ്ട്. മറ്റു സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമുണ്ടെന്നതിലപ്പുറം ജാതിശ്രേണിയിലെ മുന്നോക്ക വിഭാഗം അവരുടെ ജനസംഖ്യാ അനുപാതത്തിന്റെ മൂന്നിരട്ടിയോളം ഉദ്യോഗലബ്ധി നേടിയിട്ടുമുണ്ട്. ചുരുക്കത്തില്‍ പട്ടികവര്‍ഗ, ജാതി വിഭാഗങ്ങളെക്കാളും പിന്നോക്കമായ ഒരു സമുദായത്തിന്റെ ഉദ്യോഗ വിതരണത്തിന്റെ അസന്തുലിതാവസ്ഥയെ മനഃപൂര്‍വം മറച്ചുപിടിച്ചാണ് ഈ പുതിയ 'ജിഹാദി'ന്റെ കെട്ടഴിച്ചുവിടുന്നത്. മുന്‍പ് ലൗ ജിഹാദും ഇതുപോലെ കോടതി കയറിയിറങ്ങിയതാണ്. വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍നിന്ന് പ്രതീക്ഷിച്ച പോലെ അനുകൂല വിധി വരാതായപ്പോള്‍ സുപ്രിംകോടതി കേബിള്‍ ടി.വി പ്രോഗ്രാം കോഡ് റൂള്‍ 6 (1) സി, ഡി പ്രകാരം ഇടപെട്ടത് മതേതര യുക്തിക്കും സാമുദായിക സൗഹാര്‍ദത്തിനും അനുകൂലമായാണെന്നത് പ്രതീക്ഷ നല്‍കുന്നു.


പൊതുഅഭിപ്രായ രൂപീകരണത്തിലും പ്രയോഗത്തിലും മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുവല്‍ക്കരണം സാധ്യമാക്കിയെടുത്തതില്‍ രാഷ്ട്രീയക്കാരേക്കാള്‍ പങ്ക് മാധ്യമങ്ങള്‍ക്കാണ്. അരവിന്ദ് രാജഗോപാല്‍ 'പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍' എന്ന പഠനത്തില്‍ രണ്ടു സീറ്റില്‍നിന്ന് ബി.ജെ.പി എങ്ങനെ വലിയ രാഷ്ട്രീയപാര്‍ട്ടിയായി വളര്‍ന്നുവെന്ന് പറയുന്നുണ്ട്. എണ്‍പതുകളിലെ രാമാനന്ദ സാഗറിന്റെ രാമായണവും ബി.ആര്‍ ചോപ്രയുടെ മഹാഭാരതവും സീരിയലായി അവതരിച്ചപ്പോള്‍ അതുവഴി സാവധാനം പരിണമിച്ചു രൂപമെടുത്തതാണ് നവവലത് സമൂഹ ശരീരമെന്നത് അതിശയോക്തിയല്ല.
ഐറിഷ് രാഷ്ട്രീയ ചിന്തകനായ ബനഡിക്ട് ആന്റേഴ്‌സണ്‍ തന്റെ 'ഇമാജിന്‍ഡ് കമ്മ്യൂണിറ്റി' എന്ന പുസ്തകത്തില്‍ അച്ചടിമാധ്യമങ്ങള്‍ എങ്ങനെ മനുഷ്യമനസിനെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചുതരുന്നു. അതുവഴി നാമറിയാതെ നമ്മില്‍ വരുന്ന ആന്തരിക പരിവര്‍ത്തനത്തെക്കുറിച്ചും. എന്നാല്‍ അതിനേക്കാള്‍ തീവ്രമായി മനുഷ്യന്‍ ഒരു പുനര്‍ഗോത്രീകരണ സ്വഭാവത്തിന് അടിപ്പെടുക ദൃശ്യമാധ്യമങ്ങള്‍ വഴിയാണെന്ന് കനേഡിയന്‍ ചിന്തകന്‍ മാര്‍ഷല്‍ മക്ലൂഹന്‍ 'മീഡിയ തിയറി' എന്ന പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഥവാ സമൂഹമനസ് പാകപ്പെടുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നു സാരം. ഇതറിയാത്തവരല്ല സുരേഷ് ചാവങ്കെയും അര്‍ണബുമാരും.


ബഹുസ്വര സമൂഹത്തില്‍ അപരത്വത്തെ മറന്ന് സായൂജ്യമടയാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ആത്മബലം നല്‍കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തകരാണ് പ്രത്യക്ഷ കക്ഷിരാഷ്ട്രീയക്കാരേക്കാള്‍ അപകടകരം. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നു വിളിക്കുകവഴി അവര്‍ പുറത്തുള്ളവരാണെന്ന ചിന്ത പൊതുമനസില്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ. ദുര്‍ബലമായ സാമുദായിക മൈത്രീബോധം വീണ്ടും നേര്‍ത്തില്ലാതാകാന്‍ ഇത്തരം ചാനലുകളുടെ പ്രതിലോമ ഇടപെടലുകള്‍ മതേതര ഇന്ത്യക്ക് കനത്ത ആഘാതമാകുമെന്നത് തീര്‍ച്ചയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago