ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ മികവ്: കോട്ടയം ജില്ലാ പൊലീസിന് അംഗീകാരം
കോട്ടയം : പ്രളയ ദുരന്തത്തിനിരയായവര്‍ക്കായി നടത്തിയ ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പോലീസിന് മുഖ്യമന്ത്രിയുടെ അംഗീകാരം. ദുരന്തനിവാരണ പ്രവര്ത്ത്‌നമികവ് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഉപഹാരം കഴിഞ്ഞ് സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയില്‍ നിന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഏറ്റുവാങ്ങി.
മഹാപ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും മറ്റു ജില്ലകളിലെന്നപോലെ കോട്ടയം ജില്ലയിലും ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ നാശമാണ് വിതച്ചത് . ജില്ല പോലീസ് വളരെ ജാഗരൂഗമായ പ്രവര്‍ത്തതനമാണ് കാഴ്ച വച്ചത് .ഇതിനായി 800 ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ പരിശ്രമിച്ചു.വെള്ളം കൂടുതല്‍ കയറുവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അറിയിച്ചതിനാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ കരുതലുകള്‍ എടുക്കുവാന്‍ കഴിഞ്ഞു. പ്രളയത്തിന്റെ കാഠിന്യം ഏറിവന്ന സാഹചര്യത്തില്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുകയും സ്ഥലങ്ങളുടെ സുരക്ഷക്രമീകരണങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തുകയും ചെയ്തു .
ആലപ്പുഴ ജില്ലയിലെ കുട്ടനാട്,രാമങ്കരി,കാവാലം,പുളിങ്കുന്നു,നെടുമുടി ,തുടങ്ങിയ പ്രദേശങ്ങളില്‍ കുടുങ്ങി കിടന്ന നിരാലംബരായ പതിനായിരക്കനക്കിനു ആളുകളെ ടിപ്പര്‍ ,ടോറെസ് ലോറികളിലും ,ട്രാക്ടര്‍,ബോട്ട് ,വള്ളങ്ങള്‍ മുതലായ വാഹനങ്ങളില്‍ ചങ്ങനാശേരിയില്‍ എത്തിക്കുകയും സ്‌പെഷ്യല്‍ കണ്ട്രോള്‍റൂം മുഖേന വിവരങ്ങള്‍ ശേഖരിച്ചു അവരുടെ ബന്ധുക്കളെ അറിയിക്കുവാന്‍ സഹായിക്കുകയും, മറ്റുള്ളവരെ ദുരിതാശ്വാസ ക്യാമ്പില്‍ മാറ്റുവാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."