ആനപ്പോരില്‍ തീരുമാനം ഇന്ന്
രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വനംമന്ത്രി: ഗണേഷ്‌കുമാര്‍
കൊല്ലം: തൃശൂര്‍ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഇടതുമുന്നണയിലെ ഇടച്ചിലിന് കാരണമാകുന്നു. രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐയും കേരളാ കോണ്‍ഗ്രസ് ബിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പരസ്യമായത്. രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വനംമന്ത്രി കെ. രാജുവാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ആരോപിച്ചു.
മൂന്നു ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നെങ്കിലും അത് പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും വനംമന്ത്രി ആരുടേയോ സമ്മര്‍ദത്തില്‍ അകപ്പെട്ടുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
എന്നാല്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും താനും വൈല്‍ഡ് ലൈഫ് വാര്‍ഡനും കലക്ടര്‍ക്ക് നല്‍കിയ കത്തിലും രാമചന്ദ്രനെ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളുവെന്നും വനംമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടയിലാണ് മന്ത്രിയെ വിമര്‍ശിച്ച് ഇടതുമുന്നണിയിലെ പുതിയ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ബി സി.പി.ഐയുടെ മന്ത്രിക്കെതിരേ രംഗത്തുവന്നത്. ഇത് സി.പി.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."