HOME
DETAILS

ഗ്രാമീണ മേഖലയുടെ ഏക ആശ്രയമായ വില്‍ഫോണുകള്‍ നിര്‍ത്തലാക്കുന്നു

  
backup
September 04 2018 | 03:09 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8f%e0%b4%95-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b0

അടിമാലി:ഗ്രാമീണ മേഖലയില്‍ ജനങ്ങളുടെ ഏക ആശ്രയമായ വില്‍ഫോണുകള്‍ നിര്‍ത്തലാക്കുന്നു.മൊബൈല്‍ റേഞ്ച് ഇല്ലാത്ത പ്രദേശങ്ങളിലും കേബിള്‍ വഴി കണക്ഷന്‍ നല്‍കാന്‍ പറ്റാത്ത പ്രദേശങ്ങളിലും ബി.എസ്.എന്‍.എല്‍ നല്‍കിയ വില്‍ഫോണുകളാണ് നിര്‍ത്തലാക്കുന്നത്.
കേരള ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജരുടെ ഉത്തരവുപ്രകാരമാണ് നിര്‍ത്തലാക്കുന്നതെന്നാണ് ഡിവിഷണല്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അടിമാലി, മൂന്നാര്‍ ഡിവിഷനുകളില്‍ മാത്രം 1350 വില്‍ ഫോണുകളാണ് ഉളളത്.ഇതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് മാങ്കുളം പഞ്ചായത്ത് പരിധിയിലാണ്. ഒക്ടോബര്‍ 31 ന് വില്‍ഫോണുകളുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അതിന് മുന്‍പായി ഫോണുകള്‍ ഓഫീസുകളില്‍ എത്തിക്കണമെന്നും വരിക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചതോടെ പ്രതിക്ഷേധവുമായി ജനങ്ങള്‍ എത്തിത്തുടങ്ങി.
സാധാരണ ലാന്റ് ഫോണുകളുടെ നിരക്കില്‍ 500 രൂപ സെക്യുരിറ്റി തുകയായി വാങ്ങിയാണ് വില്‍ഫോണുകള്‍ നല്‍കിയിരുന്നത്. ഗ്രാമീണ പ്രദേശങ്ങളില്‍ മിനിമം തുകക്ക് മേല്‍ വരുമാനം വരാതായതോടെ പദ്ധതി നഷ്ടത്തിലായെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നത്. മാങ്കുളം പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആനക്കുളത്തും,അവികസിത ആദിവാസി സങ്കേതമായ കുറത്തികുടിയിലും പഴംബ്ലിച്ചാല്‍ അംബേദ്ക്കര്‍ ഗ്രാമത്തിലും ഇളംബ്ലാശ്ശേരി,മാമലക്കണ്ടം,എല്ലപ്പെട്ടി എന്നിവിടങ്ങളിലും ജനങ്ങളുടെ ഏക ആശ്രയം വില്‍ഫോണുകള്‍ മാത്രമാണ്. സംസ്ഥാനം നേരിട്ട രൂക്ഷമായ പ്രകൃതി ദുരന്തത്തില്‍ വാഹന സൗകര്യങ്ങള്‍ നഷ്ടമായ പല ആദിവാസി കോളനികളിലും വിവരങ്ങല്‍ പുറലോകം അറിഞ്ഞതും വില്‍ഫോണുകളെ ആശ്രയിച്ച് മാത്രമായിരുന്നു.
2006 ലാണ് വില്‍ഫോണുകള്‍ നിലവില്‍ വന്നത്. പട്ടണപ്രദേശങ്ങളില്‍ വില്‍ഫോണുകള്‍ക്ക് കാര്യമായ പ്രചാരണം ലഭിച്ചില്ലെങ്കിലും ഗ്രാമ പ്രദേശങ്ങളിലെ ആശ്രമായിരുന്നു ഈ ഫോണുകള്‍. ഇവ നിര്‍ത്തലാക്കാനുളള അധികാരികളുടെ നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് മാങ്കുളം, ആനക്കുളം നിവാസികള്‍ ഇടുക്കി എം.പി.ക്ക് നല്‍കിയ നിവേദനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago