HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ക്ക് വിശ്രമമുറി അനുവധിക്കണമെന്ന്
backup
July 22 2016 | 22:07 PM
ചവറ: ചവറയിലുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ഒറ്റക്കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ചവറ ശങ്കരമംഗലത്ത് പണി നടക്കുന്ന മിനി സിവില്സ്റ്റേഷന് കെട്ടിടത്തില്‍ സര്‍വിസ് പെന്‍ഷന്‍കാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി വിശ്രമമുറി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ചവറ യൂനിറ്റ് സ്പെഷല്‍ കണ്വന്ഷന് ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡന്റ് ആര്. രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള നിര്‍വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്‍. ശിവപ്രസാദന്‍പിള്ള, ഇ. തങ്കപ്പന്, എന്‍. ഗോപാലന്, ആര്. ബാബുപിള്ള, യൂനിറ്റ് സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞ്, വേണുഗോപാലന്‍നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."