വാഹനങ്ങള്‍ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചു
കോതമംഗലം: വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു. പല്ലാരിമംഗലം പുലിക്കുന്നേപ്പടി കൊച്ചാലിപ്പീടിക കിഴക്കേവീട്ടില്‍ കെ.എ സുലൈമാന്റെതാണ് കത്തിനശിച്ച വാഹനങ്ങള്‍. മുസ്‌ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ് സുലൈമാന്‍. പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുലിക്കുന്നേപ്പടി കൊച്ചാലിപ്പടിയിലുള്ള വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങള്‍.
ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. രാത്രി വലിയ സ്‌ഫോഫോടന ശബ്ദം കേട്ട് സുലൈമാന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന സഹോദരന്‍ ബക്കറും അയല്‍വാസികളും ഉണര്‍ന്ന് നോക്കിയപ്പോഴാണ് വാഹനങ്ങള്‍ക്ക് തീപിടിച്ചതായി കാണുന്നത്. ഇവര്‍ ആളിപ്പടര്‍ന്ന തീ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.
്‌ഫോടനത്തില്‍ വീടിന്റെ പോര്‍ച്ചിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഭിത്തിക്കും പൊട്ടലേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. സുലൈമാനും ഭാര്യയും ഇക്കഴിഞ്ഞ മാസം 14 ന് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് പോയിരിക്കുകയാണ്. ഈ മാസം 23നാണ് മടക്കം. സംഭവം സംബന്ധിച്ച് സഹോദരന്‍ ബക്കര്‍ പോത്താനിക്കാട് പൊലിസില്‍ പരാതി നല്‍കി. എസ്.ഐ ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലിസും ആലുവയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുത്തു. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, വാര്‍ഡ് അംഗം ഷാജിമോള്‍ റഫീഖ്, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ഇബ്രാഹിം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം.അഷ്‌റഫ്, ജന.സെക്രട്ടറി കെ.എം.മൈതീന്‍ എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."