ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ രാജ്കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
നാദാപുരം: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കസന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ രാജ്കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു.
1990 മുതല്‍ ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ശാസ്ത്ര അധ്യാപകനായും 2009 മുതല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലായും 28 വര്‍ഷമം സേവനമനഷ്ഠിച്ച് വരികയായിരുന്നു.
ഗണിത ശാസ്ത്രത്തെ തന്റെ വേറിട്ട അധ്യാപന രീതിയിലൂടെ രസകരമാക്കിത്തീര്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷങ്ങളിലും ഗണിതശാസ്ത്രത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും നല്ല വിജയത്തിലെത്തിക്കാന്‍ സാധിച്ചതിലൂടെ മികച്ച ഗണിത ശാസ്ത്ര അധ്യാപകനെന്ന ഖ്യാതി നേടാന്‍ കഴിഞ്ഞു.
ഗ്രാമീണ മേഖലയില്‍, സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറിയെ കോഴിക്കോട് ജില്ലയിലെ മികച്ച ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാക്കി മാറ്റാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ മികവുറ്റ നേതൃത്വത്തിന്റെ ഉദാഹരണമാണ്.
മാനേജ്‌മെന്റ് ക്വാട്ടയിലെ മുഴുവന്‍ സീറ്റുകളും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം അഡ്മിഷന്‍ കൊടുക്കുന്ന രീതിയാണ് ഈ സ്‌കൂളിലുള്ളത്.
ഹയര്‍ സെക്കന്‍ഡറിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രാവിലെ പി.ടി.എയുടെ നേതൃത്വത്തില്‍ നല്‍കുന്ന പ്രഭാതഭക്ഷണ പരിപാടിമുഴുവന്‍ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഇവിടുത്തെ ഒരു പ്രത്യേകതയാണ്. വിദ്യാര്‍ഥികള്‍ക്ക് എല്ലാ രീതിയിലുമുള്ള നൈപുണ്യം വര്‍ധിപ്പിക്കാനുതകുന്ന തരത്തിലുള്ള നാട്ടറിവുകളും കൃഷി വിജ്ഞാനവും സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ സ്‌കൂള്‍ എന്‍.എസ്സ്.എസ്സ്.യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.
എടച്ചേരി പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും കളിക്കോപ്പുകള്‍ വിതരണം ചെയ്ത സ്‌നേഹ സമ്മാനം പദ്ധതി ,സ്‌കൂളിനടുത്ത് ഒരേക്കറോളം സ്ഥലത്തുള്ള നെല്‍കൃഷി എന്നിവയും ഇദ്ദേഹത്തിന്റെ ശ്രമം ഫലമായി നടന്നു.
കരിയര്‍ ഗൈഡ്, ട്രോ മാ കെയര്‍ പ്രവര്‍ത്തകന്‍, ബ്ലഡ് ഡോണേര്‍സ് ഫോറം പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായി. 2017-18 വര്‍ഷത്തില്‍ വടകര റോട്ടറി ക്ലബ് പ്രസിഡന്റ് എന്ന നിലയില്‍ ഏറെ ജന ശ്രദ്ധ ആകര്‍ഷിച്ച പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി.
വടകര ജില്ലാ ആശുപത്രയില്‍ സ്ഥാപിച്ച മുലയൂട്ടല്‍ കേന്ദ്രം, വയോജനങ്ങള്‍ക്കായി നടത്തിയ ആയുര്‍വേദ ക്യാംപ്, കുട്ടികള്‍ക്ക് നടത്തിയ ദന്തരോഗ നിര്‍ണയ ക്യാമ്പ്, വടകര മേഖലയിലെ പ്രൈ മറി വിദ്യാലയങ്ങള്‍ക്ക് വര്‍ഷത്തേയ്ക്ക് ആവശ്യമായ ശുചീകരണ സാമഗ്രികള്‍ എന്നിവ നല്‍കുകയുണ്ടായി.
2017-18 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ അവാര്‍ഡിന് അര്‍ഹയായ രേഖ.എം ഭാര്യയാണ്.
മക്കള്‍. അതുല്‍ രാജ്, ശ്രീദേവി രാജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."