കാവിലുംപാറയില്‍ കീടബാധ നിയന്ത്രിക്കാന്‍ 65 ലക്ഷം അനുവദിച്ചു
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മലയോരത്ത് ഗ്രാമ്പു, ജാതി, കൊക്കോ തുടങ്ങിയ വിളകളിലുണ്ടായ കീടബാധ നിയന്ത്രിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 65 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ ദിവസം ചാത്തങ്കോട്ടുനടയില്‍ ഇ.കെ വിജയന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷി വകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തിയത്.
കൃഷിയിടങ്ങളില്‍ സൗജന്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും തൈകള്‍ സൗജന്യമായി നല്‍കാനും തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രോ സെന്ററിനെ ഏല്‍പ്പിച്ചു.പ്രവര്‍ത്തനം ഈ ആഴ്ചതന്നെ ആരംഭിക്കും. പ്രകൃതിക്ഷോഭത്തില്‍ വാഴകള്‍ നശിച്ച ഇന്‍ഷുറന്‍സില്ലാത്തവര്‍ക്ക് വാഴ ഒന്നിന് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ധാരണയായി.
തെങ്ങിന്റെ കൂമ്പുചീയല്‍ രോഗം സംബന്ധിച്ച് സര്‍വേ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളും നഷ്ടപരിഹാരവും നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."